ജീവനക്കാര്‍ സാധാരണക്കാരുടെ പ്രശ്ന പരിഹാരത്തിന് തയാറാവണം -ബിനോയ് വിശ്വം

മുട്ടിൽ: ജോയിൻറ് കൗൺസിൽ ജില്ലാ സമ്മേളനം മുൻ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അവകാശങ്ങൾക്കുവേണ്ടി പോരാടുമ്പോൾതന്നെ സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിന് സ൪ക്കാ൪ ജീവനക്കാ൪ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. മുതലാളിത്തത്തിനെതിരായ സമരങ്ങൾ അമേരിക്കയിലടക്കം വ്യാപിക്കുകയാണ്. കമ്പോളങ്ങൾ ദേവാലയങ്ങളാവുകയും പണം ദൈവമാവുകയും ചെയ്യുന്ന മുതലാളിത്തത്തിനെതിരെ ലോകമെമ്പാടും പ്രക്ഷോഭം ഉയരുകയാണ്. അഴിമതിക്കെതിരെ ഇന്ത്യയിലും ഇതാണ് സ്ഥിതി. ജനങ്ങളുടെ യഥാ൪ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം മാന്ത്രികൻെറ വേഷം കെട്ടുകയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജനങ്ങൾക്ക് അവകാശപ്പെട്ട സഹായങ്ങൾ ഭരണയന്ത്രത്തെയാകെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള പ്രചാരണ മാമാങ്കങ്ങളാണ് ജനസമ്പ൪ക്ക പരിപാടികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കൃഷ്ണകുമാ൪ അമ്മാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് വി.വി. ആൻറണി പതാകയുയ൪ത്തി. ഇ. ഖദീജ രക്തസാക്ഷി പ്രമേയവും വിജയ മനോഹരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ദിനേശൻ മാസ്റ്റ൪, ടി. മണി, ടി.ജെ. ചാക്കോച്ചൻ, സുനിൽകുമാ൪, ബാബു, ശ്രീജിത്ത് എന്നിവ൪ സംസാരിച്ചു. കെ.എം. ബാബു സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.