തിരുവനന്തപുരം: രാത്രിയിൽ പത്രപ്രവ൪ത്തകനെ ആക്രമിച്ച് പണംകവ൪ന്ന കേസിലെ പ്രതിയെ തമ്പാനൂ൪ പൊലീസ് പിടികൂടി. സെക്രട്ടേറിയറ്റ് വാ൪ഡിൽ ചെങ്കൽചൂള രാജാജി നഗ൪ ഫ്ളാറ്റ് നമ്പ൪ 654 ൽ ജെമിനിശ്യം എന്ന ശ്യാമിനെ (31)യാണ് അറസ്റ്റ് ചെയ്തത്. ചന്ദ്രിക ദിനപത്രത്തിലെ സബ് എഡിറ്റ൪ മുഹമ്മദ് ഇല്യാസിൻെറ പണമാണ് ശ്യാം പിടിച്ചുപറിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജോലികഴിഞ്ഞ് മടങ്ങവെ രാത്രി 12ഓടെ തമ്പാനൂ൪ എസ്.എസ് കോവിൽ റോഡിലായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ മുഹമ്മദ് ഇല്യാസും ഡി.ടി.പി ഓപറേറ്റ൪ ജയകുമാറും ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് പോകാനായി തമ്പാനൂ൪ ബസ് സ്റ്റാൻഡിലേക്ക് പോകുകയായിരുന്നു. കടവരാന്തയിൽ ഒളിച്ചിരുന്ന ശ്യാമും മറ്റൊരാളുമായി ചേ൪ന്ന് ഇവരെ തടഞ്ഞ് മുഹമ്മദ് ഇല്യാസിനെ മ൪ദിച്ച് പോക്കറ്റിൽ നിന്ന് പണം എടുക്കുകയായിരുന്നു. തുട൪ന്ന് ഒളിവിൽപോയ ജെമിനി ശ്യാമിനെ ഫോ൪ട്ട് അസിസ്റ്റൻറ് കമീഷണ൪ എം. രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ തമ്പാനൂ൪ സ൪ക്കിൾ ഇൻസ്പെക്ട൪ ഷീൻ തറയിൽ, തമ്പാനൂ൪ ക്രൈം എസ്.ഐ ജോൺജേക്കബ്, സിറ്റി ഷാഡോ പൊലീസിലെ സിവിൽ പൊലീസായ ഹരിലാൽ, സി.പി.ഒ മാരായ സുരേഷ്, കെ.ഷൈജു എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
നഗരത്തിൽ അടിപിടി, ബോബേറ്, പിടിച്ചുപറി എന്നിവ നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ജെമിനി ശ്യം. മോഡൽ സ്കൂൾ ജങ്ഷനിലെ ടയ൪ കടയിൽ മേൽക്കൂര പൊളിച്ച് കയറി മോഷണം നടത്തിയ കേസിലും മൂലവിളാകത്ത് വീട്ടിൽ അതിക്രമിച്ച് കയറി സ്വ൪ണം മോഷ്ടിച്ച കേസിലും പ്രതിയാണി യാൾ.
ജെമിനി ശ്യാമിനെതിരെ കൻേറാൺമെൻറ്, ഫോ൪ട്ട്, മ്യൂസിയം സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുള്ളതായി തമ്പാനൂ൪ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.