ഗദ്ദാഫി വധം ഐസിസി അന്വേഷിക്കണം

ട്രിപളി:  ലിബിയ മുൻ ഭരണാധികാരി മുഅമ്മ൪ ഗദ്ദാഫിയുടെയും മകൻ മുഅ്തസിം ഗദ്ദാഫിയുടെയും വധം അന്തരാഷ്ട്ര ക്രിമിനൽ കോടതി  (ഐസിസി) അന്വേഷിക്കണമെന്ന ആവശ്യവുമായി ഗദ്ദാഫിയുടെ മകൾ  അയിഷ ഗദ്ദാഫി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐസിസി പ്രോസിക്യൂട്ട൪ ലൂയിസ് മൊറേനോ ഒക്കാമ്പോയ്ക്ക് കത്തെഴുതിയതായി അയിഷയുടെ അഭിഭാഷകൻ നിക്ക് കൌഫ്മാൻ പറഞ്ഞു.

സംഭവത്തെ കുറിച്ച് ഒക്കാമ്പോ അന്വേഷണം നടത്തുന്നുണ്ടോഇല്ലെങ്കിൽ എന്ത് കൊണ്ട് എന്നാണ് കത്തിൽ ചോദിക്കുന്നത്. ലിബിയന ഭരണകൂടം ഇക്കാര്യം അന്വേഷിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

 
 കഴിഞ്ഞ ഒക്ടോബറിലാണ് ഗദ്ദാഫിയേയും മകനേയും വിമത സൈന്യം വധിക്കുന്നത്. അയിഷയും മറ്റ് കുടുംബാംഗങ്ങളും കഴിഞ്ഞ ആഗസ്റ്റിൽ അയൽ രാജ്യമായ നൈജീരിയയിലേക്ക് പലായനം ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.