ഈജിപ്ത്: രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് തുടക്കം

കൈറോ: ഈജിപ്തിൽ രണ്ടാംഘട്ട പാ൪ലമെൻറ് തെരഞ്ഞെടുപ്പിന് ഇന്നലെ തുടക്കംകുറിച്ചു. ഇന്ന് വൈകുന്നേരത്തോടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പൂ൪ത്തീകരിക്കുമെന്ന് ഇലക്ഷൻ കമീഷൻ സൂചിപ്പിച്ചു. ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 40 ശതമാനത്തോളം സീറ്റുകൾ നേടിയ ബ്രദ൪ഹുഡ് നേതൃത്വം നൽകുന്ന ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടി രണ്ടാംഘട്ട തെരഞ്ഞെടുപ്പോടെ നില കൂടുതൽ ഭദ്രമാക്കുമെന്നാണ് റിപ്പോ൪ട്ടുകൾ നൽകുന്ന സൂചന. ഇസ്ലാമിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിൽ നൈൽ ഡെൽറ്റ ഉൾപ്പെടെയുള്ള ഒമ്പതു മേഖലകളിലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ജനുവരിയിലും പ്രസിഡൻറ് തെരഞ്ഞെടുപ്പ് 2012 മധ്യത്തോടെയും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.