ന്യൂദൽഹി: ലോക്പാൽ ബിൽ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ വസതിയിൽ ചേ൪ന്ന സ൪വകക്ഷി യോഗത്തിൽ സമവായമായില്ല. കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയെ ലോക്പാലിന് കീഴിൽ കൊണ്ടുവരുന്ന കാര്യം ത൪ക്ക വിഷയമായി തുടരുകയാണ്. ഇക്കാര്യത്തിൽ സ൪ക്കാ൪ അന്തിമ തീരുമാനം എടുക്കണം. അതിനിടെ, ബിൽ നടപ്പ് സമ്മേളനത്തിൽ പാസാക്കാനാകുമോയെന്ന് പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചു.
സി.ബി.ഐയുടെ അന്വേഷണ വിഭാഗത്തെയോ പ്രോസിക്യൂഷൻ വിഭാഗത്തെയോ വേ൪തിരിച്ച് ലോക്പാലിന് കീഴിൽ കൊണ്ടുവരുന്നതിനെ സി.ബി.ഐ ഡയറക്ട൪ തന്നെ എതി൪ത്തിരിക്കുകയാണ്. ഏതെങ്കിലും ഒരൊറ്റ സ്ഥാപനത്തിന് കീഴിലാകണം തങ്ങൾ പ്രവ൪ത്തിക്കേണ്ടതെന്നാണ് നിലപാട്. ഇപ്പോൾ സി.ബി.ഐയുടെ പ്രവ൪ത്തനം പൊതുവിൽ കേന്ദ്ര വിജിലൻസ് കമീഷണ൪ (സി.വി.സി)ക്ക് കീഴിലാണ്. രണ്ടു സ്ഥാപനങ്ങൾ നിയന്ത്രിക്കുമ്പോൾ ഫലപ്രദമായ പ്രവ൪ത്തനം സാധ്യമാകില്ളെന്ന് സി.ബി.ഐ വാദിക്കുന്നു.
സി.ബി.ഐ ഡയറക്ട൪ എ.പി. സിങ്ങിനെ ബുധനാഴ്ച നടന്ന സ൪വകക്ഷി യോഗത്തിലേക്ക് വിളിപ്പിച്ച് വിഷയം ച൪ച്ച ചെയ്തു. നേരത്തേ പ്രധാനമന്ത്രി മൻമോഹൻസിങ് സി.ബി.ഐ ഡയറക്ടറും സി.വി.സി പ്രദീപ്കുമാറുമായി ച൪ച്ച നടത്തി. സി.ബി.ഐയെ പൂ൪ണമായും ലോക്പാലിന് കീഴിൽ കൊണ്ടുവരണമെന്നാണ് ഹസാരെ ടീമിൻെറ ആവശ്യം. എന്നാൽ, ഇതിനോട് സ൪ക്കാറിന് താൽപര്യമില്ല. ഇക്കാര്യം സ൪ക്കാ൪ തീരുമാനിക്കണമെന്ന് സ൪വകക്ഷി യോഗത്തിൽ പങ്കെടുത്തവ൪ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയെയും കേന്ദ്രസ൪വീസിലെ സി, ഡി ഗ്രൂപ് ജീവനക്കാരെയും ലോക്പാലിന് കീഴിൽ കൊണ്ടുവരണമെന്ന അഭിപ്രായമാണ് പ്രതിപക്ഷ പാ൪ട്ടികളും ഭരണസഖ്യത്തെ പുറമെനിന്ന് പിന്തുണക്കുന്നവരും ആവ൪ത്തിച്ചത്. ഇതിനോട് അനുകൂലമായാണ് സ൪ക്കാ൪ പ്രതികരിച്ചത്്.
പ്രധാനമന്ത്രി മോസ്കോക്ക് പുറപ്പെടുകയാണ്. അദ്ദേഹം തിരിച്ചെത്തിയശേഷം, മന്ത്രിസഭയുടെ അംഗീകാരത്തോടെ 20ന് ലോക്പാൽ ബിൽ പാ൪ലമെൻറിൽ അവതരിപ്പിക്കാനാണ് സ൪ക്കാ൪ ശ്രമം. ഫലപ്രദമായ ലോക്പാൽ പൂ൪ണാ൪ഥത്തിൽ നടപ്പാക്കാൻ സ൪ക്കാ൪ പ്രതിബദ്ധമാണെന്ന് പ്രധാനമന്ത്രി മൻമോഹൻസിങ് സ൪വകക്ഷി യോഗത്തിൽ പറഞ്ഞു.
ലോക്പാൽ ബിൽ ശീതകാല സമ്മേളനത്തിൽ പാസാക്കിയില്ളെങ്കിൽ 27 മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ ആവ൪ത്തിച്ചു. സത്യഗ്രഹത്തിൻെറ വേദി മുംബൈ ആസാദ് മൈതാനിയാക്കുമെന്ന സൂചനയും ഇന്നലെ ഹസാരെ ടീം നൽകിയിട്ടുണ്ട്. ദൽഹിയിലെ കടുത്ത തണുപ്പ് മുൻനി൪ത്തിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.