കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി

ജമ്മു: ജമ്മു കശ്മീരിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്കടുത്താണ് തീവ്രവാദികൾ നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്ന് മുതി൪ന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

അ൪ദ്ധരാത്രി 1.50ന് ഭീംബെ൪ഗലി സെക്ടറിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന് നേ൪ക്ക് അഞ്ച് പേരടങ്ങുന്ന സംഘം വെടിയുതി൪ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതിനെ തുട൪ന്ന് ഇവ൪ അതി൪ത്തി കടന്ന് രക്ഷപ്പെടുകയായിരുന്നു.

തീവ്രവാദ സംഘങ്ങൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുട൪ന്ന് നിയന്ത്രണ രേഖയക്ക് സമീപവും മറ്റും സുരക്ഷ ക൪ശനമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.