താജ്​ ഹോട്ടലുകൾ ആക്രമിക്കുമെന്ന് ലശ്​കറെ ത്വയ്ബ​​ ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

മുംബൈ: നഗരത്തിലെ രണ്ടു​ താജ്​ പഞ്ചനക്ഷത്ര ഹോട്ടലുകൾ ആക്രമിക്കുമെന്ന്​ അജ്ഞാത സന്ദേശം. തിങ്കളാഴ്​ച അർധരാത്രി 12.30ന്​ ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള താജ്​മഹൽ പാലസിലാണ്​ ആദ്യ ഫോൺവിളിയെത്തിയത്​. കറാച്ചിയിൽനിന്ന്​ ലശ്​കറെ ത്വയ്​ബ അംഗമെന്ന്​ അവകാശപ്പെട്ട വ്യക്തി2008ലെ മുംബൈ ഭീകരാക്രമണ മാതൃകയിൽ വീണ്ടും ആക്രമിക്കുമെന്ന്​ ഭീഷണിപ്പെടുത്തി. പിന്നാലെ ബാന്ദ്ര വെസ്​റ്റിലെ താജ്​ ലാൻഡ്​സ്​ എൻഡിലും സമാന ഭീഷണിയുണ്ടായി.

ഹോട്ടൽ അധികൃതരുടെ പരാതിയിൽ പൊലീസ്​ സുരക്ഷ ശക്തമാക്കി. നഗരത്തിലെ മറ്റു​ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി പൊലീസ്​ പറഞ്ഞു. ​ദ്രുതപ്രതികരണ സേന, ഭീകരവാദ പ്രതിരോധ യൂനിറ്റ്​ തുടങ്ങിയ വിഭാഗത്തെ നഗരത്തിൽ വിന്യസിച്ചു. കോവിഡ്​കാല ലോക്​ഡൗണിനെ തുടർന്ന്​ ഹോട്ടലുകൾ പ്രവർത്തിക്കുന്നില്ല. രണ്ടു​ ഹോട്ടലുകളിലേക്കും ഒരേ നമ്പറിൽനിന്നാണ്​ വിളിവന്നതെന്നും സൈബർ സെൽ അന്വേഷണം തുടങ്ങിയതായും പൊലീസ്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.