Posted On
date_range Updated On
date_range പാചകവാതക വില കൂട്ടി
കൊച്ചി: ഇന്ധനവില വർധിപ്പിച്ചതിനൊപ്പം പാചകവാതക വിലയും കൂട്ടി. സബ്സിഡിയുള്ള സിലിണ്ടറിന് 23 രൂപയാണ് കൂടിയത്. വാണിജ്യ സിലിണ്ടറിന് 38 രൂപയും കൂടി.
കഴിഞ്ഞ മാസവും ഗ്യാസ് സിലിണ്ടറിെൻറ വില 40–50 രൂപ വരെ കൂട്ടിയിരുന്നു. പാചകവാതക ഇറക്കുമതി ചെലവ് കൂടിയതിനെ തുടർന്നാണ് വില വർധിപ്പിച്ചത്.
പെട്രോള്‍ ലിറ്ററിന് 2.58 രൂപയും ഡീസലിന് 2.26 രൂപയും വര്‍ധിപ്പിച്ചിരുന്നു. പുതിയ നിരക്ക് ചൊവ്വാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു.
മെയ് 16ന് പെട്രോളിന് 83 പൈസയും ഡീസലിന് 1.26 രൂപയും വര്‍ധിപ്പിച്ചിരുന്നു. ആഗോള വിപണയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനയും രൂപക്കെതിരെ ഡോളറിന്‍െറ മൂല്യം കൂടിയതുമാണ് ഇന്ധനവിലക്കയറ്റത്തിന് കാരണമെന്ന് പെട്രോളിയം കമ്പനികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.