ജന്തർമന്തറിൽ വീണ്ടും നാടകീയ രംഗങ്ങൾ; പ്രതിഷേധവുമായി ഇൻഡ്യ സഖ്യം എംപിമാർ, അസാധാരണ പൊലീസ് വിന്യാസം

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ ഇൻഡ്യ സഖ്യം മാർച്ച് അൽപ്പ സമയത്തിനകം. എം.പിമാരുടെ സമരം തടയുന്നതിന് ജൻപഥിൽ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. ജന്തർമന്തറിലേക്ക് പോകുന്ന വഴിയും സാഗർ രത്ന ഹോട്ടലിനു മുന്നിലും ബാരിക്കേഡുകൾ വെച്ച് അടച്ചു.

ഖാർഗെയുടെ വസതിയിൽ എം.പിമാർക്ക് ഒരുക്കിയ ഉച്ച ഭക്ഷണത്തിനു ശേഷമാണ് മാർച്ചിനുള്ള തയാറെടുപ്പുകൾ ആരംഭിക്കുന്നത്. പൊലീസിന് മുൻകൂട്ടി വിവരം ലഭിക്കാതിരിക്കാൻ എവിടെയാണ് പ്രതിഷേധം നടക്കുക എന്നത് ഇവർ പുറത്തു വിട്ടിട്ടില്ല. എം.പിമാരെ കയറ്റിയ വാഹനങ്ങൾ എവിടേക്കാണ് എന്നതു സംബന്ധിച്ച് വിരങ്ങൾ ലഭ്യമല്ല.

ജന്തർമന്തറിൽ പ്രതിഷേധം നടത്തുമെന്ന് എം.പിമാർ പറയുന്നുണ്ടെങ്കിലും പ്രതിഷേധക്കാരെ അതിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത് വിധം പൊലീസ് വളഞ്ഞിരിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവസരം പോലും സർക്കാർ തടയുകയാണെന്നാണ് എം.പിമാർ പ്രതികരിച്ചത്.

Tags:    
News Summary - jandar mandar india alliance protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.