യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡില്‍ തള്ളിയ പ്രതികള്‍ പിടിയില്‍

കൊല്‍ക്കത്ത: ഓടുന്ന കാറില്‍വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഘത്തിലെ മൂന്നുപേരെ അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രി കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക് സെക്ടറിലാണ് സംഭവമുണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച തെളിവിന്‍െറ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. സുഹൃത്തിനെ കാണാന്‍ മള്‍ട്ടിപ്ളക്സിലേക്കുപോകാന്‍ വാഹനം കാത്തുനിന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. കാറുമായി എത്തിയ പ്രതികളിലൊരാള്‍ യുവതിയെ പോകേണ്ടിടത്ത് എത്തിക്കാമെന്നുപറഞ്ഞ് കാറില്‍ കയറ്റി. തൊട്ടുപുറകെ നാലുപേര്‍ കൂടി കാറില്‍ കയറി. ഇവര്‍ യുവതിയെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ യുവതിയെ റോഡരികില്‍ തള്ളി സംഘം കടന്നുകളയുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.