അലഹബാദ്: അയൽവാസിയായ പതിനഞ്ചുകാരൻ ബലാൽസംഗം ചെയ്ത ഏഴ് വയസുകാരിയെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം മൂന്ന് ആഴ്ച കഴിഞ്ഞാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവം പുറത്ത് പറയാതിരിക്കാനാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് എതിര്‍ത്ത മാതാപിതാക്കളെ പൊലീസ് മര്‍ദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ അച്ഛനേയും ബന്ധുക്കളേയും പൊലീസ് മര്‍ദ്ദിച്ചത്. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പൊലീസ് തന്നെ ജഡം ദഹിപ്പിക്കാന്‍ ശ്രമിച്ചത് വീട്ടുകാര്‍ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് വീട്ടുകാരെയും ബന്ധുക്കളെയും തിരിച്ചയക്കാൻ പൊലീസ് ലാത്തി വീശുകയായിരുന്നു. മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് വിട്ടുനല്‍കാതിരുന്നതെന്ന് പൊലീസ് വിശദീകരിച്ചു.
ഈ മാസം അഞ്ചിനാണ് ബാലിക ബലാത്സംഗത്തിന് ഇരയായത്. സംഭവം നടന്ന് ആഴ്ചകള്‍ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. രണ്ട് ദിവസത്തിന് ശേഷം രാത്രിയില്‍ പ്രതിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം എത്തി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വലിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ബലാത്സംഗം നടന്ന് അടുത്ത ദിവസം തന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. വില്ലേജ് കൗണ്‍സിലറുടെ ഭര്‍ത്താവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളുടെ സ്വാധീനത്തിലാണ് കേസ് ഇല്ലാതാക്കാന്‍ പൊലീസ് ശ്രമിച്ചതെന്നും ഇവര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.