മുസ്ലിംകള്‍ക്കെതിരെയുള്ള വ്യാജ തീവ്രവാദ കേസുകള്‍ ആശങ്ക ജനിപ്പിക്കുന്നു ;കേന്ദ്ര നിയമ മന്ത്രി

അലീഗഢ്: മുസ്ലീം യുവാക്കള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന തീവ്രവാദ കേസുകള്‍ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. ഇന്ത്യയിലെ മുസ്ലീം വിഭാഗങ്ങള്‍ ദീര്‍ഘനാളായി നേരിടുന്ന യാതനയ്ക്ക് അറുതി വരുത്താന്‍ നിയമ പരിഷ്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പലപ്പോഴും മുസ്ലീം യുവാക്കള്‍ക്കെതിരായ ഭീകരവാദ കേസുകള്‍ കോടതിയിലത്തെുന്നതോടെ തെളിവില്ലന്നെ കാരണത്താല്‍ തള്ളപ്പെടുകയാണ് ചെയ്യുന്നത്.

ഭീകരവാദ കേസുകളില്‍ പിടിയിലാകുകയും പിന്നീട് തെളിവില്ലാത്തതിനാല്‍ വിട്ടയക്കപ്പെടുകയും ചെയ്യുന്ന യുവാക്കളുടെ പുനരധിവാസം വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 1994 ജനുവരി 15 ന് പൊലീസ് തട്ടിക്കൊണ്ടു പോയി ഭീകരവാദ കേസില്‍ ജയിലിലടച്ചിരുന്ന നിസാറിന് 23 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ജാമ്യം ലഭിച്ചിരുന്നത്. സുപ്രീംകോടതിയായിരുന്നു നിസാറിന് ജാമ്യം നല്‍കിയത്.

മുംബൈയില്‍ സിവില്‍ എഞ്ചിനീയറായ സഹോദരന്‍ സഹീറുദ്ദീനേയും പൊലീസ് കേസില്‍ കുടുക്കിയിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിന്‍െറ ഒന്നാം വാര്‍ഷികത്തില്‍ ഹൈദരബാദ്,സൂറത്ത്,എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തിയ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. രാജ്യത്തിന്‍െറ വിവിധ ജയിലുകളില്‍ നിരപരാധികളായ ആയിരകണക്കിന് യുവാക്കളാണ് ജാമ്യം കിട്ടാതെ കഴിയുന്നത്. ഡല്‍ഹിയില്‍ ജെയ്ഷെ മുഹമ്മദ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത 10 പേരില്‍ 7 പേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതോടെയാണ് വീണ്ടും പ്രശ്നം മുഖ്യധാരയില്‍ ചര്‍ച്ചയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.