മുംബൈയിൽ കെട്ടിടം തകർന്ന് ആറ് മരണം

മുംബൈ: ഭിവണ്ടിയിൽ കെട്ടിടം തകർന്നുവീണ് ആറ്പേർ മരിച്ചു. 25ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയതായി റിപ്പോർട്ട്. ഭിവണ്ടിയിലെ ഗരീബി നഗറിലെ കബീർ ബിൽഡിങ് ആണ് തകർന്നുവീണത്. ഇന്ന് രാവിലെ 9.15ഓടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12പേരെ രക്ഷപ്പെടുത്തി.

ഇതുവരെ ആറ് മൃതദേഹങ്ങൾ കണ്ടെടുക്കാനായെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 20 മുതൽ 25 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കെട്ടിടം മോശം അവസ്ഥയിലാണെന്ന് കാണിച്ച്  ഭിവണ്ടി നിസാംപുര മുനിസിപ്പൽ കോർപറേഷൻ അധികൃതർ താമസക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.