Posted On
date_range Updated On
date_range ഗവേഷകയെ പീഡിപ്പിച്ച കേസിൽ ബോളിവുഡ് സംവിധായകൻ കുറ്റക്കാരൻ
ന്യൂഡൽഹി: യു.എസിൽ നിന്നുള്ള ഗവേഷകയെ പീഡിപ്പിച്ച കേസിൽ ബോളിവുഡ് സംവിധായകൻ മഹ്മൂദ് ഫറൂഖി കുറ്റക്കാരൻ. ഡൽഹി അഡീഷനൽ സെഷൻസ് കോടതിയാണ് ഫറൂഖി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കൊളംബിയ സർവകലാശാലയിലെ ഗവേഷകയാണ് പീഡനത്തിന് ഇരയായത്. പീപ്പ്ലി ലൈവ് സിനിമയുടെ സംവിധാനത്തിലൂടെയാണ് മഹ്മൂദ് ഫറൂഖി ശ്രദ്ധേയനായത്.
2015 ജൂൺ 15 നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗവേഷണ പ്രബന്ധത്തിെൻറ പ്രവർത്തനങ്ങൾക്കായി മഹ്മൂദ് ഫറൂഖിയുടെ ഡൽഹിയിലെ വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നാണ് ആരോപണം.
അതേസമയം, ഫറൂഖി കുറ്റം നിഷേധിച്ചു. തന്നെ കേസിൽ കുടുക്കകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷ ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.