Posted On
date_range Updated On
date_range വായ്പ തിരിച്ചടച്ചില്ല; ഹാസ്യതാരം രാജ്പാല്‍ യാദവിന് ആറു ദിവസം തടവുശിക്ഷ
ന്യൂഡല്‍ഹി: വ്യവസായിയില്‍നിന്ന് വാങ്ങിയ പണം തിരിച്ചുകൊടുക്കാത്ത കേസില്‍ പ്രമുഖ ബോളിവുഡ് ഹാസ്യതാരം രാജ്പാല്‍ യാദവ് ആറു ദിവസംകൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. തന്‍െറ ചിത്രം ബോക്സ്ഓഫിസില്‍ പരാജയപ്പെട്ടതുമൂലമാണ് പണം തിരികെ നല്‍കാന്‍ കഴിയാതിരുന്നതെന്ന രാജ്പാലിന്‍െറ വാദം കോടതി അംഗീകരിച്ചില്ല.
ഇതേ കേസില്‍ 2013 ഡിസംബറില്‍ രാജ്പാല്‍ യാദവിനെ 10 ദിവസം തടവുശിക്ഷക്ക് വിധിച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ ഡല്‍ഹി ഹൈകോടതി ശിക്ഷ റദ്ദാക്കിയതിനെതുടര്‍ന്ന് രാജ്പാല്‍ നാലു ദിവസത്തിനുശേഷം മോചിതനായി. എന്നാല്‍, അപ്പീലിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്ന് കണ്ടത്തെിയതിനെതുടര്‍ന്ന് ഇയാളോട് ഉടന്‍ കീഴടങ്ങാനും തിഹാര്‍ ജയിലില്‍ ബാക്കി ആറുദിവസത്തെ തടവുശിക്ഷ അനുഭവിക്കാനും ഹൈകോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് രാജ്പാല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.