അർണബിനെതിരെ സാകിർ നായിക് 500 കോടിയുടെ മാനനഷ്ടക്കേസ് നൽകി

മുംബൈ: ടൈംസ് നൗ ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കും ടൈംസ് നൗ ചാനലിനുമെതിരെ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയതായി സാകിർ നായികിന്‍റെ അഭിഭാഷകൻ. അർണബ് ഗോസ്വാമി വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും തനിക്കെതിരെ മാധ്യമ വിചാരണ നടത്തുവെന്നുമാണ് സാകിറിന്‍റെ ആരോപണം.

ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചതായി പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ സാകിർ നായികിന്‍റെ അഭിഭാഷകൻ  മുബിൻ സോൽക്കർ വ്യക്തമാക്കി.  വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തിയെന്നും തന്‍റെയും മുസ് ലിം ജനതയുടേയും മതവികാരം വ്രണപ്പെടുത്തിയെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നുണ്ട്. ടൈംസ് നൗ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അവിനാശ് കൗൾ,  ടൈംസ് ഗ്ളോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുനിൽ ലല്ല എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

സാകിർ നായികിനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയ എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും മുബിൻ സോൽക്കർ പറഞ്ഞു.  പ്രമുഖ മുസ് ലിം പണ്ഡിതനായ സാകിർ നായികിനെതിരെ വിവാദ പരാമർശം നടത്തിയ ചാനലുകൾക്കെതിരെ നോട്ടീസ് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.