രാഹുലിനെതിരായ ആര്‍.എസ്.എസ് കേസ്: മജിസ്ട്രേറ്റിന്‍െറ ഉത്തരവ് നിലനില്‍ക്കില്ല –സുപ്രീംകോടതി

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ വധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അന്വേഷണത്തില്‍ മഹാരാഷ്ട്ര പൊലീസിന്‍െറ പങ്ക് സുപ്രീംകോടതി ചോദ്യംചെയ്തു. പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തുകയോ അല്ളെങ്കില്‍ കേസിനെ നേരിടുകയോ വേണ്ടിവരുമെന്ന് രാഹുലിന് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയ സുപ്രീംകോടതി ബെഞ്ചാണ് ഈയാഴ്ച കേസിന്‍െറ നിലനില്‍പുതന്നെ ചോദ്യംചെയ്യുംവിധം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ളെന്ന് ചൂണ്ടിക്കാട്ടിയത്. മഹാരാഷ്ട്രയിലെ മജിസ്ട്രേറ്റ് കോടതി രാഹുലിനെതിരായ അന്വേഷണം  നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് നിയമപരമായി നിലനില്‍ക്കില്ല എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സാധാരണഗതിയില്‍ മാനനഷ്ടത്തിന് സ്വകാര്യ വ്യക്തി ഫയല്‍ ചെയ്യുന്ന ക്രിമിനല്‍ കേസില്‍ പൊലീസിന് ഒരു പങ്കുമില്ളെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 23ലേക്ക് മാറ്റി.  പ്രസംഗത്തിന്‍െറയും പ്രസ്താവനകളുടെയും അടിസ്ഥാനത്തില്‍ അപകീര്‍ത്തിക്കേസ് എടുക്കുന്ന ഇന്ത്യന്‍ ക്രിമിനല്‍ നടപടിച്ചട്ടം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി വാദംകേള്‍ക്കുന്നതിനിടയില്‍ പ്രസ്താവനയില്‍ മാപ്പപേക്ഷ നടത്താന്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനായ കപില്‍ സിബലിനോട് രണ്ടംഗ ബെഞ്ച് ഉപദേശിച്ചപ്പോള്‍ മാപ്പപേക്ഷക്കു തയാറല്ളെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു.

രാഹുലിനെതിരായ മാനനഷ്ടക്കേസ് ബാലിശമാണെന്ന് തെളിയിക്കുന്ന തെളിവുകളും സുപ്രീംകോടതി ഉത്തരവുകളും തന്‍െറ പക്കലുണ്ടെന്നും സിബല്‍ ബോധിപ്പിച്ചു. ഇതിനുശേഷം ആര്‍.എസ്.എസിന്‍െറ മാനനഷ്ടക്കേസില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കാന്‍ രാഹുല്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. മഹാരാഷ്ട്രയിലെ കേസ് മുന്നോട്ടുപോകാന്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്  വഴിയൊരുക്കിയത്. ആ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കാനായി വീണ്ടും സുപ്രീംകോടതിയിലത്തെിയപ്പോഴാണ് ആര്‍.എസ്.എസിനോട് ക്ഷമാപണം നടത്താന്‍ രാഹുലിനോട് രണ്ടാമതും കോടതി ആവശ്യപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.