ജസ്റ്റിസ് കെ.എം. ജോസഫിന്‍െറ സ്ഥലംമാറ്റം: ഉത്തരവിറങ്ങിയില്ല

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ വിധി പുറപ്പെടുവിച്ച ഹൈകോടതി ബെഞ്ചിന് നേതൃത്വം നല്‍കിയ മലയാളിയായ ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ ആന്ധ്രപ്രദേശ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയതിന് ഇതുവരെ ഉത്തരവിറങ്ങിയില്ല. സുപ്രീംകോടതി കൊളീജിയം ശിപാര്‍ശചെയ്ത് രണ്ടു മാസം കഴിഞ്ഞിട്ടും സര്‍ക്കാറില്‍നിന്ന് ഉത്തരവ് ലഭിച്ചില്ളെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തരാഖണ്ഡ് ഹൈകോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതില്‍ കേന്ദ്രത്തിന്‍െറ അഭിപ്രായം തേടിയതിനിടയിലായിരുന്നു ജോസഫിന്‍െറ സ്ഥലംമാറ്റം. രാഷ്ട്രപതി ഭരണം റദ്ദാക്കിയത് സ്റ്റേ ചെയ്ത സുപ്രീംകോടതി വിശ്വാസവോട്ടെടുപ്പ് നടത്തിക്കുകയും ഹരീഷ് റാവത്ത് സര്‍ക്കാറിന്‍െറ തിരിച്ചുവരവിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. 2014 ജൂലൈയിലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.