?.??.?? ??????? ???? ????????????? ?????????? ????????? ???????????? ??????????? ????????????? ??????? ??????????

രാമേശ്വരത്ത് കലാം ദേശീയ സ്മാരകത്തിന് ശിലയിട്ടു

കോയമ്പത്തൂര്‍: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ ഒന്നാം ചരമവാര്‍ഷികം ജന്മദേശമായ രാമേശ്വരത്ത് സമുചിതമായി ആചരിച്ചു.
 ബുധനാഴ്ച രാവിലെ ഖബറിടം സ്ഥിതിചെയ്യുന്ന രാമേശ്വരത്തെ പേക്കരിമ്പില്‍ നിര്‍മിക്കുന്ന ‘ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ദേശീയ സ്മാരക’ത്തിന്‍െറ ശിലാസ്ഥാപനച്ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, മനോഹര്‍ പരീകര്‍, പൊന്‍ രാധാകൃഷ്ണന്‍, സംസ്ഥാന മന്ത്രിമാരായ നിലോഫര്‍ കപില്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികളും ഖബറിടത്തില്‍ പുഷ്പാഞ്ജലിയര്‍പ്പിച്ചു. പേക്കരിമ്പില്‍ സ്ഥാപിച്ച ഏഴടി ഉയരവും 350 കിലോ ഭാരവുമുള്ള കലാമിന്‍െറ പൂര്‍ണകായ വെങ്കല പ്രതിമ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അനാച്ഛാദനം ചെയ്തു. കലാമിനോടുള്ള ആദരസൂചകമായി രാമേശ്വരത്തെ കേന്ദ്രത്തിന്‍െറ നഗരവികസന പദ്ധതിയായ ‘അമൃതി’ല്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കലാമിന്‍െറ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ മാത്രമേ അദ്ദേഹത്തോടുള്ള കടപ്പാട് നിറവേറ്റാനാകൂവെന്നും ഇതിനുവേണ്ടി എല്ലാവരും പ്രയത്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേക്കരിമ്പില്‍ കേന്ദ്ര പ്രതിരോധ വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ പ്രദര്‍ശനമേള ഒരുക്കിയിട്ടുണ്ട്. ബ്രഹ്മോസ്, ആകാശ്, പൃഥ്വി, ധനുഷ് തുടങ്ങിയ മിസൈലുകളുടെയും മിറാഷ്, മിഗ് രണ്ട്, തേജസ്സ് തുടങ്ങിയ യുദ്ധവിമാനങ്ങളുടെയും മാതൃകകള്‍ ഇവിടെയുണ്ട്. കലാമിന്‍െറ അപൂര്‍വ ഫോട്ടോ ശേഖരവും ഇതിലുള്‍പ്പെടും. ആഗസ്റ്റ് ഒന്നുവരെ മേള ഉണ്ടാവും. കലാമിന്‍െറ വിയോഗം നികത്താനാകാത്ത വിടവായി തുടരുന്നുവെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.