എമിറേറ്റ്സ് വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി

മുംബൈ: ദുബൈയില്‍ നിന്നും മാലിദ്വീപിലേക്ക് പോവുകയായിരുന്ന എമിറേറ്റ്സ് വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കിപ്പിച്ചു. എമിറേറ്റ്സിന്‍റെ ഇ.കെ 652 വിമാനമാണ് അപകടത്തില്‍പെട്ടത്.  ക്രൂ അംഗങ്ങളടക്കം 309 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തിന്‍െറ കോക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മുംബൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. കോക്പിറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് സന്ദേശമയച്ചിരുന്നു. ആംബുലന്‍സുകളും എമര്‍ജന്‍സി സേവനങ്ങളും വിമാനത്താവളത്തില്‍ സജീകരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.