മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി​യും അ​റ​സ്റ്റും ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​എ​സ്‌.​യു.​ഐ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധ​ത്തി​ൽ ‘മൃ​ത​ശ​രീ​ര​ങ്ങ​ളെ’ പ്ര​തി​നി​ധാ​നം​ചെ​യ്ത് വെ​ള്ള​ത്തു​ണി​യി​ൽ കി​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ

കള്ളം പൊളിയുന്നു; ഗ്യാനേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കി സുപ്രീംകോടതിയും

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി അ​നു​മ​തി​യോ​ടെ​യാ​ണ് എ​സ്.​ഐ.​ആ​റി​ൽ പു​തി​യ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കാ​നു​ള്ള ഫോം ​സി​ക്സി​നൊ​പ്പം പു​തി​യ ചോ​ദ്യ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​തെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ വാ​ദം പൊ​ളി​ഞ്ഞു. ഫോം ​സി​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​ക ചോ​ദ്യം ഉ​ൾ​പ്പെ​ടു​ത്താ​ൻ യാ​തൊ​രു അ​നു​മ​തി​യും ക​മീ​ഷ​ന് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി.

എ​സ്.​ഐ.​ആ​റി​ന്റെ ഭാ​ഗ​മാ​യി അ​പേ​ക്ഷ​ക​രു​ടെ മാ​താ​പി​താ​ക്ക​ളോ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളോ മു​മ്പ് ന​ട​ന്ന എ​സ്.​ഐ.​ആ​റി​ന് ശേ​ഷ​മു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യം കൂ​ട്ടി​ച്ചേ​ർ​ത്ത​ത് സു​പ്രീം​കോ​ട​തി അ​നു​മ​തി​യോ​ടെ ആ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു സെ​പ്റ്റം​ബ​ർ 29ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഫോം ​സി​ക്സ് ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത് അ​ന​ധി​കൃ​ത​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള സ​ഹ ക​മീ​ഷ​ണ​ർ​മാ​രു​ടെ 14 വി​യോ​ജ​ന കു​റി​പ്പു​ക​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ക​മീ​ഷ​ൻ പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്.

ര​ണ്ട് ക​മീ​ഷ​ണ​ർ​മാ​രെ മ​റി​ക​ട​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത് ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക മേ​ന​ക ഗു​രു​സ്വാ​മി ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ, ‘ഒ​രു​കാ​ര്യം വ്യ​ക്ത​മാ​യി പ​റ​യാം, കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു അ​നു​മ​തി​യും ന​ൽ​കി​യി​ട്ടി​ല്ല’ എ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

1960ലെ ​വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ റൂ​ൾ​സി​ലെ ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മു​ള്ള നി​യ​മ​പ​ര​മാ​യ അ​പേ​ക്ഷാ​ഫോ​മാ​ണ് ഫോം ​സി​ക്സ് എ​ന്ന​തി​നാ​ൽ ത​ന്നെ, അ​തി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താ​ൻ നി​യ​മ​നി​ർ​മാ​ണ പ്ര​ക്രി​യ​യി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കൂ. എ​സ്.​ഐ.​ആ​റി​ന്റെ മ​റ​വി​ൽ ഫോം ​സി​ക്സി​ന്റെ ഭാ​ഗ​മാ​യി അ​ധി​ക ചോ​ദ്യം ഉ​ൾ​പ്പെ​ടു​ത്തി​യ​ത് സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ൽ സു​പ്രീം​കോ​ട​തി​യെ പ​ഴി​ചാ​രി ര​ക്ഷ​പ്പെ​ടാ​നു​ള്ള നീ​ക്കം പൊ​ളി​ഞ്ഞ​തോ​ടെ, ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ക​ടു​പ്പി​ച്ചു.

ഗ്യാ​നേ​ഷ് കു​മാ​ർ നി​യ​മ​വി​രു​ദ്ധ​മാ​യും ഏ​ക​പ​ക്ഷീ​യ​മാ​യും ഫോം ​സി​ക്സി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യെ​ന്ന​ത് സം​ശ​യ​മി​ല്ലാ​ത്ത​വി​ധം തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ബി.​ജെ.​പി​യെ സ​ഹാ​യി​ക്കാ​ൻ അ​ദ്ദേ​ഹം ത​ന്റെ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന്റെ മ​റ്റൊ​രു തെ​ളി​വ് കൂ​ടി​യാ​ണി​ത്. ജ​നാ​ധി​പ​ത്യ​ത്തി​നു​മേ​ൽ ന​ട​ന്ന ഈ ​അ​ക്ര​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ​വ​രും മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. രാ​ജ്യ​ത്താ​കെ വോ​ട്ട് മോ​ഷ​ണം ന​ട​ത്തി ഗ്യാ​നേ​ഷ് കു​മാ​ർ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ സു​പ്രീം​കോ​ട​തി​യെ മ​റ​യാ​ക്കി ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് എ​ക്സി​ൽ കു​റി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.