തായ് മാമൻ തങ്കമോതിരം പദ്ധതി; മോതിരം ലഭിക്കാൻ വൈകിയതോടെ നഴ്സിനെ ആക്രമിച്ച് യുവാവ്
തമിഴ്നാട്ടിൽ വിജയ് സർക്കാർ അവതരിപ്പിച്ച തായ് മാമൻ തങ്കമോതിരം പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയതിൽ പ്രകോപിതനായ യുവാവ് നഴ്സിനെ ആക്രമിച്ചു. തഞ്ചാവൂരിലെ കുംഭകോണത്താണ് സംഭവം നടന്നത്. സെപ്തംഭർ 16ന് കുഞ്ഞ് ജനിച്ചെന്ന് പറഞ്ഞ് മോതിരം നൽകാൻ ആവശ്യപ്പെട്ട് പ്രതി മദൻ മുഴയൂരിലെ ഹെൽത്ത് സെന്‍ററിൽ എത്തി. കുഞ്ഞിന്‍റെ ജനന തിയതി അനുസരിച്ചുള്ള സ്ലോട്ട് അനുസരിച്ചേ മോതിരം നൽകാൻ കഴിയൂ എന്ന് നഴ്സ് അലമേലു പറഞ്ഞു.
എന്നാൽ പ്രതി മോതിരം വേണമെന്ന് വീണ്ടും ആവശ്യപ്പെടുകയും നഴ്സിനെ അസഭ്യം പറയുകയും മൺവെട്ടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച അലമേലുവിന്‍റെ അമ്മയെയും സഹോദരനെയും പ്രതി ആക്രമിച്ചു. പരിക്കേറ്റ മൂവരും സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രാം ഭാരമുള്ള 22 കാരറ്റ് സ്വർണ മോതിരം നൽകുന്ന പദ്ധതിയാണ് തായ് മാമൻ തങ്കമോതിരം. തമിഴ്നാട് മുഖ്യമന്ത്രി വിജയ് സെപ്തംബർ 28നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.