Posted On
date_range Updated On
date_range സ്വത്ത് വിവരം വെളിപ്പെടുത്തുന്നില്ല; മല്യക്ക് സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: സ്വത്ത് വിവരം പൂര്‍ണമായും വെളിപ്പെടുത്തുന്നില്ളെന്ന് ചൂണ്ടിക്കാട്ടി മദ്യരാജാവ് വിജയ് മല്യക്കെതിരെ ബാങ്കുകളുടെ കണ്‍സോര്‍ട്യം നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി നോട്ടീസ്. ബ്രിട്ടീഷ് കമ്പനിയില്‍നിന്ന് മല്യ കൈപ്പറ്റിയ 45 ദശലക്ഷം യു.എസ് ഡോളര്‍ അടക്കമുള്ള ആസ്തികള്‍ ഇതുവരെ വെളിപ്പെടുത്താതെ ഒഴിഞ്ഞുമാറുകയാണെന്നും ഇതു സംബന്ധിച്ച് കോടതി നേരത്തെ നല്‍കിയ ഉത്തരവ് പാലിച്ചിട്ടില്ളെന്നും അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടത്. മല്യ നാലാഴ്ചക്കകം മറുപടി നല്‍കണം.
ആസ്തികള്‍ സംബന്ധിച്ച് ജൂലൈ14ന് മല്യ സീലുവെച്ച കവറില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നും 2500 കോടിയുടെ പണമിടപാട് ഉള്‍പ്പെടെ മറച്ചുവെച്ചെന്നും അറ്റോണി ജനറല്‍ ബോധിപ്പിച്ചു. മല്യക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ട്യം ഹരജിയില്‍ ഉന്നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.