രവി കിഷൻ
ജെൻ സി രാജ്യത്തിന്റെ ആത്മാവ്; ജന്തർ മന്തർ സമരവുമായി ബന്ധമില്ലെന്നും രവി കിഷൻ
ന്യൂഡൽഹി: ജെൻ സി രാജ്യത്തിന്റെ ആത്മാവാണെന്നും ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ സമരവുമായി ജെൻ സിക്ക് ബന്ധമില്ലെന്നും നടനും ഗോരഖ്പൂർ എംപിയുമായ രവി കിഷൻ. മുംബൈയിൽ നടന്ന ഖിഡ്കിയാൻ തിയറ്റർ ഫിലിം ഫെസ്റ്റിവൽ 2026ൽ ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖിക്കൊപ്പം വേദി പങ്കിടവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രാജ്യത്തിന്റെ ഭാവി ജെൻ സി ആണ്. നമുക്കുശേഷം, സാധ്യമായ എല്ലാ മേഖലകളിലും ഈ രാജ്യത്തെ നയിക്കുന്നത് അവരായിരിക്കും. പാർലമെന്റ് മുതൽ തെരുവുകൾ വരെ, എല്ലായിടത്തും ജെൻ സിയുടെ നേതൃത്വമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ തലമുറയിൽ തന്റെ യൗവനത്തിന്റെ പ്രതിഫലനം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെൻ സി ദേശസ്നേഹമുള്ളവരും രാജ്യത്തിനൊപ്പം ഉറച്ചുനിൽക്കുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു. ജെൻ സി വിവരമുള്ളവരാണ്. അവർക്ക് കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അതുകൊണ്ട് ആരും അവരെ പഠിപ്പിക്കാൻ ശ്രമിക്കേണ്ടതില്ലെന്നും യുവാക്കളുടെ മേൽ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും രവി കിഷൻ ഓർമിപ്പിച്ചു. ജന്തർ മന്തറിൽ നടക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു ലോകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം, ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. വോട്ട് മോഷണ ആരോപണവും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുമാണ് സമരത്തിന് കാരണം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിൽ കമീഷൻ പരാജയപ്പെട്ടുവെന്നാണ് അവരുടെ ആരോപണം. പരിഷ്കരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുമാണ് സമരത്തിന് കാരണം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിൽ കമീഷൻ പരാജയപ്പെട്ടുവെന്നാണ് അവരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.