ഉമർ ഖാലിദിനും ശർജീൽ ഇമാമിനും എന്നോ ജാമ്യം ലഭിക്കേണ്ടതായിരുന്നു -ജസ്റ്റിസ് ധുലിയ

ന്യൂ​ഡ​ല്‍ഹി: പൗ​ര​ത്വ സ​മ​രം ന​യി​ച്ച​തി​ന് ഡ​ല്‍ഹി ക​ലാ​പ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി ആ​റ് വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ല്‍ കി​ട​ത്തി​യ ഉ​മ​ര്‍ ഖാ​ലി​ദി​നും ശ​ര്‍ജീ​ല്‍ ഇ​മാ​മി​നും എ​ന്നോ ജാ​മ്യം ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് സു​പ്രീം​കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റി​സ് സു​ധാ​ന്‍ഷു ധൂ​ലി​യ.

മൂ​ന്നാ​മ​ത് സ​ര്‍ സ​യ്യി​ദ് പ്ര​ഭാ​ഷ​ണ​ത്തി​ൽ ‘ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യി​ലെ നീ​തി​യെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട്’ എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്റെ അ​ഭി​പ്രാ​യ​ത്തി​ല്‍ ശ​ര്‍ജീ​ല്‍ ഇ​മാ​മി​നും ഉ​മ​ര്‍ ഖാ​ലി​ദി​നും വ​ള​രെ മു​മ്പ് ത​ന്നെ ജാ​മ്യം ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ജ​സ്റ്റി​സ് ധു​ലി​യ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ക​ർ. പൗ​ര​ന്മാ​ര്‍ക്ക് രാ​ഷ്ട്രീ​യ അ​വ​ബോ​ധ​വും പ​ങ്കാ​ളി​ത്ത​വും വേ​ണം. അ​വ​ര്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണം. എ​ന്നാ​ൽ, ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രു​ന്നി​ല്ല. ആ​ളു​ക​ള്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ചേ​രാ​നും ജ​നാ​ധി​പ​ത്യ മാ​ര്‍ഗ​ങ്ങ​ളി​ലൂ​ടെ സ​ര്‍ക്കാ​റി​നെ മാ​റ്റാ​നും ത​യാ​റാ​ക​ണം. വ​ള​രെ മാ​ന്യ​മാ​യ കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ പോ​ലും ത​നി​ക്ക് രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ത​നി​ക്ക് രാ​ഷ്ട്രീ​യം ഇ​ഷ്ട​മ​ല്ലെ​ന്നും വ​ലി​യ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്ന​ത് താ​ന്‍ കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ത​ങ്ങ​ളു​ടെ ഈ ​അ​രാ​ഷ്ട്രീ​യ നി​ല​പാ​ട് മൂ​ലം തെ​റ്റാ​യ ആ​ളു​ക​ള്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്നു​വെ​ന്നും അ​ഴി​മ​തി​ക്കാ​രാ​യ രാ​ഷ്ട്രീ​യ​ക്കാ​ര്‍ വ​ള​രു​ന്നു​വെ​ന്നും അ​വ​ര്‍ തി​രി​ച്ച​റി​യു​ന്നി​ല്ല. ഇ​തി​ന് മാ​റ്റം വ​ര​ണ​മെ​ന്നും ചെ​റു​പ്പ​ക്കാ​ർ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യും ബോ​ധ​വു​മു​ള്ള​വ​രാ​ക​ണ​മെ​ന്നും ധൂ​ലി​യ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Umar Khalid and Sharjeel Imam Should Have Gotten Bail Long Ago, Says Justice Dhulia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.