Posted On
date_range Updated On
date_range പാനമ രേഖകള്‍: സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയില്‍ കേന്ദ്രത്തിന്‍െറ പ്രതികരണം തേടി
ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പാനമ രേഖകളില്‍ പേരുള്‍പ്പെട്ട ഇന്ത്യക്കാര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്‍െറയും റിസര്‍വ് ബാങ്കിന്‍െറയും പ്രതികരണം തേടി. നാലാഴ്ചക്കകം മറുപടി നല്‍കാനാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്. പാനമ രേഖകള്‍ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ആരോപണങ്ങള്‍ പരിശോധിക്കുകയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് സി.ബി.ഐ അന്വേഷണമാവശ്യപ്പട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
500ഓളം ഇന്ത്യക്കാരുടെ പേരുകളാണ് പാനമ രേഖയിലുള്ളത്. ഇവരെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് വിവിധ അന്വേഷണ ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള സംഘത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.