അറസ്റ്റിലായ ആം ആദ്മി എം.എല്‍.എയെ റിമാന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ഖുര്‍ആനെ അനാദരിച്ചെന്ന കേസില്‍ പഞ്ചാബ് പൊലീസ് അറസ്റ്റു ചെയ്ത ഡല്‍ഹിയിലെ ആം ആദ്മി എം.എല്‍.എ നരേഷ് യാദവിനെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മലാര്‍ക്കോട്ടില്‍ സംഘര്‍ഷത്തിനു വഴിവെച്ച അനാദരവു കേസില്‍ അറസ്റ്റിലായ വി.എച്ച്.പി അനുയായി വിജയകുമാറിന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിചേര്‍ത്ത എം.എല്‍.എ ഞായറാഴ്ചയാണ് അറസ്റ്റിലായത്. യാദവിന്‍െറ നിര്‍ദേശാനുസരണമാണ് താന്‍ ഖുര്‍ആന്‍ കീറി എറിഞ്ഞതെന്നായിരുന്നു പ്രതിയുടെ മൊഴി. മതവൈരം സൃഷ്ടിച്ചതടക്കമുള്ള കുറ്റങ്ങളാണ് എം.എല്‍.എക്കെതിരെ ചുമത്തിയത്. എന്നാല്‍,  കേസ് പഞ്ചാബ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബി.ജെ.പി-ബാദല്‍ സഖ്യത്തിന്‍െറ ഗൂഢാലോചനയാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.