അപകടത്തിൽ തകർന്ന ബസ് (Screengrab: X/ @ANI)

ഹരിയാനയിൽ ട്രക്കും മിനി ബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, 20 പേർക്ക് പരിക്ക്

അംബാല: ഡൽഹി - ജമ്മു ദേശീയപാതയിൽ ട്രക്കും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം. ജമ്മുവിലെ വൈഷ്ണോ ദേവിയിലേക്ക് തീർഥാടനയാത്രക്ക് പോവുകയായിരുന്ന 30 അംഗ കുടുംബം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഹരിയാനയിലെ അംബാലയ്ക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മുന്നിൽ സഞ്ചരിക്കുകയായിരുന്ന ട്രക്ക് സഡൻ ബ്രേക്കിടുകയും, ബസ് ഇതിനു പിന്നിലേക്ക് ഇടിച്ചു കയറുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നുള്ള സംഘമാണ് ബസിലുണ്ടായിരുന്നത്. 

Tags:    
News Summary - 7 Of Family Killed After Mini Bus Rams Truck On Delhi-Jammu Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.