രാജി പഞ്ചാബിൽ നിന്ന്​ മാറിനിൽക്കാൻ ആവശ്യപ്പെട്ടതിനാൽ -സിദ്ദു

ന്യൂഡൽഹി: പഞ്ചാബിൽ നിന്ന്​ മാറിനിൽക്കാൻ ബിജെപി ആവശ്യപ്പെട്ടതിനെ  തുടർന്നാണ്​ രാജ്യസഭ എംപി സ്ഥാനം രാജിവെച്ചതെന്ന്​ നവജോത്​ സിങ്​ സിദ്ദു. രാജ്യസഭാംഗത്വം രാജിവെച്ചതിന്​ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബിലേക്ക്​ ശ്രദ്ധിക്കേണ്ടെന്നാണ്​ തന്നോട്​ പറഞ്ഞത്​. ഇത്​ നാലാം തവണയാണ്​ ഇത്​ സംഭവിക്കുന്നത്​. പഞ്ചാബ്​ എ​െൻറ ജന്മനാടാണ്​. അവിടം ഉപേക്ഷിക്കാനാവില്ല. ജന്മനാടിനേക്കാൾ വലുതല്ല ഒരു പാർട്ടിയുമെന്നും സിദ്ദു  പറഞ്ഞു.

ബിജെപി രാജ്യസഭാംഗമായിരുന്ന സിദ്ദു കഴിഞ്ഞ ആഴ്​ചയാണ്​ എംപി സ്ഥാനം രാജിവെച്ചത്​. 2014 ലെ തെരഞ്ഞെടുപ്പിൽ സീറ്റ്​ നി​േഷധിച്ച സിദ്ദുവിനെ ​ ഇൗ വർഷമാണ്​ രാജ്യസഭാംഗമായി നാമനിർദേശം ചെയ്​തത്​. 2004 മുതൽ പഞ്ചാബിലെ അമൃത്​സർ മണ്ഡലത്തിൽ നിന്നുള്ള എം. പിയാണ്​ സിദ്ദു. ​ബിജെപി വിട്ട സിദ്ദു പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്​മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാവുമെന്നും സൂചനയുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.