കശ്​മീരിൽ പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ്​ ​തോക്ക്​ ഉപയോഗിക്കരുതെന്ന്​ രാജ്​നാഥ്​ സിങ്ങി​െൻറ നിർദേശം

ശ്രീനഗർ: യുവാക്കൾ സൈന്യത്തിനു നേരെ കല്ലെറിയരുതെന്നും ​സൈന്യം പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ്​ തോക്കുകൾ ഉപയോഗിക്കരുതെന്നും ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ ആവശ്യപ്പെട്ടു. കശ്മീരിലെ യുവാക്കളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നതിൽ നിന്ന്​ പാകിസ്​താൻ പിന്തിരിയണം. കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. കശ്​മീരിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം ശ്രീനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരുമായി വികാരപരമായ ബന്ധമാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത്​.  ഭീകരപ്രവർത്തനത്തിന് ഇരയായ പാകിസ്​താൻ  അവർ കശ്മീരിൽ അക്രമത്തെയും ഭീകരവാദത്തെയും പ്രോത്​സാഹിപ്പിക്കരുത്​. സർക്കാർ അവർക്കൊപ്പമാണെന്ന് കശ്​മീരിലെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

കശ്മീരില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. അക്രമത്തില്‍ പരിക്കേറ്റവരെ  വിദഗ്ധ ചികിത്സക്കായി ഡല്‍ഹിഎയിംസിലേക്ക് മാറ്റുന്ന കാര്യം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി സംസാരിച്ചെന്നും രാജ്നാഥ് സിങ് അറിയിച്ചു.

ഹിസ്ബുൽ മുജാഹിദിൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തിന്​  പിന്നാലെയാണ് കശ്മീരിൽ സംഘർഷം ആരംഭിച്ചത്. ഇതുവരെ 47 പേർക്ക് ജീവൻ നഷ്ടമായി. സംഘർഷത്തി​െൻറ പശ്​ചാത്തലത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തി​നെത്തിയ കേന്ദ്രമന്ത്രി രാജ്​നാഥ്​ സിങ്​ മുഖ്യമന്ത്രി മെഹബൂബ മുഫ്​തിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്​ച നടത്തി. പ്രാദേശിക സംഘടനാ നേതാക്കൾ, സി.പി.എം പ്രതിനിധികൾ, പ്രതിപക്ഷ പാർട്ടിയായ നാഷനൽ കോൺഫൻസ്​, ​​ബോട്ട്​ ഉടമകൾ, സിക്ക്​ സമുദായ പ്രതിനിധികൾ, കശ്​മീരി പണ്ഡിറ്റുകൾ​ തുടങ്ങിയവരുമായും രാജ്​നാഥ്​ സിങ് ചർച്ച നടത്തി.

കശ്​മീർ പ്രശ്​ന പരിഹാരത്തിന്​​ പാകിസ്​താനുമായും വിഘടനവാദികളുമായും കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നാണ്​ നാഷനൽ ​കോൺഫറൻസ്​ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചത്​.​ അതേസമയം സംസ്​ഥാനത്തെ പ്രധാന വ്യവസായ സംഘടനകളായ കെ.സി.സി.​െഎയും കെ.ഇ.എയും മന്ത്രിയെ കാണില്ല. മ​ന്ത്രി വന്നതുകൊണ്ട്​​ ​പ്രത്യേകിച്ച്​ ഉപകാരമില്ലെന്നും താഴ്​വരയിലെ ജനങ്ങളോട്​ കേന്ദ്രമന്ത്രിമാർ പ്രതികാരത്തോടും അഹങ്കാരത്തോടുമാണ്​ പെരുമാറു​ന്നതെന്നും ഇൗ സംഘടനകൾ അഭിപ്രായപ്പെട്ടു.

കോൺഗ്രസ്​ പാർട്ടിയും കൂടിക്കാഴ്​ചയിൽ നിന്ന്​ വിട്ടുനിൽക്കുന്നുണ്ട്​. കശ്മീരില്‍ പ്രശ്‌നപരിഹാരത്തിനല്ല വിനോദയാത്രക്കാണു രാജ്‌നാഥ് സിങ്​ വന്നതെന്നാണ്​ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്​.  അതിനിടെ സംസ്​ഥാനത്തെ ബന്ധിപൂര, ബാരാമുല്ല, ബുഡ്​ഗാം, ഗന്ധർബാൽ തുടങ്ങിയ ജില്ലകളിലും ശ്രീ നഗറി​െൻറ ചില ഭാഗങ്ങളിലും നിരോധനാജ്ഞ പിന്‍വലിച്ചതായി പൊലീസ്​ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.