ഖോരക്പൂര്‍: ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ നൃത്തസംഘത്തില്‍ ചേരാന്‍ വിസമ്മതിച്ച 26 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ശനിയാഴ്ച അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട യുവതി ഖോരക്പൂരിലുള്ള കൂട്ടുകാരിയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു.
വാരണാസിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. അവധിക്ക് വീട്ടിലത്തെിയ യുവതിയെ പരിചയക്കാരിയായ സ്ത്രീ തന്‍്റെ നൃത്തസംഘത്തിലേക്ക് ക്ഷണിച്ചു. ഇത് നിരസിച്ച യുവതിയെ അവര്‍ കുടുംബത്തില്‍ നടക്കുന്ന വിവാഹചടങ്ങിലേക്കെന്ന പേരില്‍ കുശിനഗറിലെ വസതിയിലത്തെിക്കുകയായിരുന്നു. നൃത്തം ചെയ്യാന്‍ വിസമ്മതിച്ച യുവതിയെ അവിടെയുള്ള അഞ്ചംഗ സംഘം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ വെള്ളമോ ഭക്ഷണമോ കൊടുക്കാതെ പൂട്ടിയിടുകയും സ്വകാര്യ ഭാഗങ്ങളിലടക്കം പെള്ളലേല്‍പ്പിക്കുകയും ചെയ്തു.
വൈദ്യപരിശോധനയില്‍ യുവതി ക്രൂരപീഡനത്തിന് ഇരയായതായി തെളിഞ്ഞു. പെണ്‍കുട്ടിയുടെ മാതാവിന്‍്റെ പരാതിയില്‍ ഖോരക്പൂര്‍ കണ്ടോന്‍മെന്‍്റ് പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായി ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.