ദേശവിരുദ്ധരായ അധ്യാപകരെ ഹൈദരാബാദ്​ സർവകലാശാല പുറത്താക്കണം: വി.എച്ച്​.പി

ന്യൂഡൽഹി: ഹൈദരബാദ്​ സർവകലാശാലയിൽ നിന്ന്​ ദേശവിരുദ്ധരായ അധ്യാപകരെ പുറത്താക്കമെന്ന് ആവശ്യപ്പെട്ട്​ വി.എച്ച്​.പി രംഗത്ത്​. സർവകലാശാല ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്ന വിദ്യാര്‍ഥികളെ ഒഴിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. രാജ്യദ്രോഹ നിലപാടുകള്‍ സ്വീകരിക്കുന്ന അധ്യാപകര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. രാജ്യവിരുദ്ധര്‍ക്കും തീവ്രവാദികള്‍ക്കും അനുകൂലമായി റാലികള്‍ നടത്തിയവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായും​ തെലങ്കാന വി.എച്ച്​.പി പ്രസിഡൻറ്​ എം. രാമരാജു പറഞ്ഞു.

ജൂലൈ 28ന് സര്‍വകലാശാലയിലേക്ക് 'ചലോ യൂണിവേഴ്‌സിറ്റി' എന്ന പേരില്‍ മാര്‍ച്ച് നടത്താന്‍ സംഘ്പരിവാർ സംഘടനകൾക്ക്  പദ്ധതിയുണ്ട്. ദലിത് വിദ്യാര്‍ഥി റോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ നടന്നുവന്ന സംഭവ വികാസങ്ങള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കവുമായി സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയത്. അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് രാമരാജു വ്യക്തമാക്കി.

വി.എച്ച്​.പി പ്രസ്താവനക്കെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു​. സംഘ്പരിവാർ ഭീഷണി മുഴക്കുകയാണെന്നും എന്നാല്‍ അവരുടെ എല്ലാ ആക്രമണങ്ങളെയും തടയുമെന്നും അവര്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.