Posted On
date_range Updated On
date_range മോഷണമാരോപിച്ച് ദലിത് യുവാവിന്‍െറ വായില്‍ മൂത്രമൊഴിച്ചു
മുസാഫര്‍നഗര്‍: മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് രണ്ടു ദലിത് യുവാക്കളെ ഒരുസംഘം മര്‍ദിച്ചു. ഒരാളുടെ വായില്‍ മൂത്രമൊഴിക്കുകയും ചെയ്തു. ബാബുറാം ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവാക്കളിലൊരാളുടെ മാതാവിന്‍െറ പരാതിയില്‍ പാരൂ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പഞ്ചായത്ത് അധ്യക്ഷയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് രാജീവ് കുമാര്‍ പാസ്വാന്‍ എന്നയാളുടെ മാതാവ് പരാതി നല്‍കിയത്. മുന്ന പാസ്വാന്‍ എന്നയാളാണ് മര്‍ദനത്തിനിരയായ രണ്ടാമത്തെ യുവാവ്. യുവാക്കള്‍ മര്‍ദനത്തിനിരയായ കാര്യം പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍, മൂത്രമൊഴിച്ചു എന്ന ആരോപണം സ്ഥിരീകരിച്ചിട്ടില്ല. സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ മദന്‍ കുമാര്‍ ആനന്ദ് സ്ഥലം സന്ദര്‍ശിച്ചു. അതേസമയം, പ്രതികളിലൊരാളായ പഞ്ചായത്ത് അധ്യക്ഷയുടെ ഭര്‍ത്താവ് മുകേഷ് ഠാകുര്‍ ആരോപണം നിഷേധിച്ചു. തനിക്കെതിരെയുള്ള ഗൂഢാലോചനയാണ് കേസ് എന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.