അതിര്‍ത്തിയില്‍ ചൈന-പാക് സംയുക്ത പട്രോളിങ്

ബെയ്ജിങ്: നൂറിലധികം ഉയ്ഗൂര്‍ വംശജര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകളത്തെുടര്‍ന്ന് ചൈനയിലെ സിന്‍ജിയാങ്ങിന്‍െറയും പാക് അധീന കശ്മീരിന്‍െറയും അതിര്‍ത്തി പ്രദേശത്ത് ചൈനയുടെയും പാകിസ്താന്‍െറയും സേനകള്‍ സംയുക്തമായി പട്രോളിങ് നടത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്ള്‍സ് ഡെയ്ലിയുടെ വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചത്. ഇരു രാജ്യങ്ങളുടെയും സൈനികര്‍ പട്രോളിങ് നടത്തുന്നതിന്‍െറ ഫോട്ടോകളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍, ഫോട്ടോകള്‍ക്കൊപ്പം റിപ്പോര്‍ട്ടുകളില്ല.

സംയുക്ത നിരീക്ഷണം നടത്തുന്നത് ആദ്യമായാണോ, അതോ സംയുക്ത നിരീക്ഷണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണോ എന്നതില്‍ വ്യക്തതയില്ല. സിന്‍ജിയാങ്ങിലെ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മി റെജിമെന്‍റും പാകിസ്താന്‍ അതിര്‍ത്തി പൊലീസും ചൈന-പാകിസ്താന്‍ അതിര്‍ത്തിയില്‍ സംയുക്ത പട്രോളിങ് നടത്തുന്നു എന്നാണ് ചിത്രത്തിന്‍െറ അടിക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍, ചൈന-പാകിസ്താന്‍ അതിര്‍ത്തിയെന്ന് വിശേഷിപ്പിക്കുന്ന പ്രദേശം ഒൗദ്യോഗികമായി ഇന്ത്യയുടെ അവിഭാജ്യ ഘടകമായ പാക് അധീന കശ്മീരിന്‍െറ അതിര്‍ത്തിയാണെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.

സിന്‍ജിയാങ്ങിലെ 114 പേര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായ ന്യൂ അമേരിക്കന്‍ ഫൗണ്ടേഷന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ചൈന-പാക് സംയുക്ത പട്രോളിങ്. സിന്‍ജിയാങ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയിലെ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ചൈനയുടെ നിയന്ത്രണങ്ങളുടെ പേരിലായിരിക്കാം ആളുകള്‍ രാജ്യം വിട്ട് ഐ.എസില്‍ ചേര്‍ന്നതെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് അധീന കശ്മീരില്‍ ചൈനീസ് പട്ടാളത്തിന്‍െറ സാന്നിധ്യമില്ളെന്നാണ് പാകിസ്താന്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.