ഗുളികകള്‍ ശുദ്ധജലം ഉപയോഗിച്ച് കഴിക്കണമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ചികിത്സയുടെ ഭാഗമായി രോഗികള്‍ ഗുളികകള്‍ കഴിക്കുമ്പോള്‍ ശുദ്ധജലം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍െറ മുന്നറിയിപ്പ്.
നാരങ്ങ വെള്ളമോ മറ്റ് പഴച്ചാറുകളോ ഉപയോഗിക്കുമ്പോള്‍ ഗുളികകളില്‍ അടങ്ങിയ ഒൗഷധഘടകങ്ങള്‍ ശരീരത്തിന് മുഴുവനായി സ്വീകരിക്കാന്‍ കഴിയില്ളെന്നും ഇത് രോഗശമനത്തെ ബാധിക്കുമെന്നും വിദഗ്ധരെ ഉദ്ധരിച്ച് ഐ.എം.എ സെക്രട്ടറി ജനറല്‍ ഡോ. കെ.കെ. അഗര്‍വാള്‍ പറഞ്ഞു. കാനഡയിലെ യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഒന്‍േററിയോയിലാണ് ഇതുസംബന്ധിച്ച് പഠനം നടന്നത്.
പഴച്ചാറുകളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്തത്തിലെ അമ്ളത്തിന്‍െറയും ക്ഷാരത്തിന്‍െറയും അളവില്‍ വ്യത്യാസം വരുത്തുകയും അത് മരുന്നിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുമെന്നാണ് കണ്ടത്തെല്‍.
പെട്ടെന്ന് ഫലം ലഭ്യമാക്കേണ്ട രക്താതിസമ്മര്‍ദം, ഹൃദയാഘാതം എന്നീ രോഗങ്ങള്‍ക്കുള്ള ഗുളികകള്‍ പഴച്ചാറുകള്‍ ഉപയോഗിച്ച് കഴിച്ചാല്‍ ഫലം പ്രതികൂലമാകും. ഓറഞ്ച്, ആപ്പ്ള്‍ ജ്യൂസുകള്‍ ചില മരുന്നുകള്‍ ശരീരം ആഗിരണം ചെയ്യുന്നതിന്‍െറ വേഗത കുറക്കുമ്പോള്‍, മുന്തിരി ജ്യൂസ് വേഗത കൂട്ടുന്നതായും പഠനത്തില്‍ കണ്ടത്തെി.
എന്നാല്‍, ഇതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഇതുകാരണം മുന്തിരി ജ്യൂസ് ഉപയോഗിച്ച് ഗുളികകള്‍ കഴിക്കരുതെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലുപയോഗിച്ച് ഗുളികകള്‍ കഴിക്കുമ്പോഴും ഇതേ പ്രശ്നമുണ്ട്. ഇരുമ്പ് സത്ത് അടങ്ങിയ ഗുളികകള്‍ ഒരിക്കലും പാലില്‍ കഴിക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.