മോദിയുടെ യോഗ ഹാളിനു മുന്നില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന അന്തര്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനത്തെിയ താനുള്‍പ്പെടെ ചില മുഖ്യമന്ത്രിമാരെ മൊബൈല്‍ ഫോണ്‍ ഹാളിനകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ളെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തനിക്കു പുറമെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടും ഫോണ്‍ പുറത്തുവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ പ്രതിഷേധിച്ചു. ഫോണ്‍ പുറത്തുവെച്ചാല്‍ ബംഗാളില്‍ എന്തെങ്കിലും അടിയന്തര ആവശ്യമുണ്ടായാല്‍ താന്‍ എങ്ങനെ അറിയുമെന്ന് വാദിച്ചപ്പോള്‍ അവരെ അനുവദിച്ചു. എന്നാല്‍, തന്നോട് ഫോണ്‍ കൊണ്ടുപോകാനാവില്ളെന്ന് കര്‍ശനമായി നിഷ്കര്‍ഷിക്കുകയായിരുന്നു. പിന്നീട് യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയും തടസ്സങ്ങളുണ്ടാക്കി. മമതയുടെ പ്രസംഗം വെട്ടിക്കുറപ്പിച്ചു. താന്‍ സംസാരിക്കുന്നതിനിടെ പലകുറി തടസ്സങ്ങളുമുണ്ടാക്കി. പ്രതിപക്ഷ ശബ്ദം കേള്‍ക്കാന്‍ താല്‍പര്യമില്ളെങ്കില്‍ പിന്നെന്തിനാണ് മോദി തങ്ങളെ ക്ഷണിച്ചുവരുത്തിയതെന്നും  അരവിന്ദ് കെജ്രിവാള്‍ ആന്‍ഡ് ദി ആം ആദ്മി പാര്‍ട്ടി- ആന്‍ ഇന്‍സൈഡര്‍ ലുക്ക് എന്ന പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങില്‍ ആപ് അധ്യക്ഷന്‍ ചോദിച്ചു. ഐ.ഐ.ടി ഖരഖ്പൂരില്‍ കെജ്രിവാളിനൊപ്പം പഠിച്ച മലയാള വേരുകളുള്ള പ്രാണ്‍ കുറുപ്പാണ് പുസ്കത്തിന്‍െറ രചയിതാവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.