ഇന്ത്യക്കാരനായ രോഹിത് കണ്ടേൽവാൾ മിസ്റ്റർ ​വേൾഡ്​

ന്യൂഡൽഹി: യു.കെയിലെ സൗത്ത്​ പോർട്ടിൽ നടന്ന അന്താരാഷ്ട്ര പുരുഷ സൗന്ദര്യ മൽസരത്തിൽ ഇന്ത്യക്കാരനായ രോഹിത്​ കണ്ടേൽവാളിന്​ ഒന്നാം സ്​ഥാനം. ഇൗ നേട്ടം ​െകെവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്​ രോഹിത്​. ജൂലൈ 19 നായിരുന്നു മൽസരം. 47 മൽസരാർഥികളാണ് ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ മൽസരത്തിൽ പ​െങ്കടുത്തത്​. മിസ്​റ്റർ വേൾഡ്​ നേട്ടത്തിന്​ പുറമേ ​ലോക മൾട്ടി മീഡിയ അവാർഡ്​, മികച്ച മൽസരാർഥി എന്നീ നേട്ടങ്ങളും രോഹിത്​ നേടി. മുംബൈയിൽ എം.ബി.എ ബിരുദത്തിന്​ ചേർന്നെങ്കിലും  രോഹിത് ഇടക്ക്​ വെച്ച്​ പഠനം നിർത്തുകയായിരുന്നു.

ഹൈദരാബാദിൽ നിന്നുള്ള രോഹിതിനെ കുടുംബത്തിലെ ബിസിനസിൽ ചേരാൻ പിതാവ്​ നിർബന്ധിച്ചെങ്കിലും തള്ളിക്കളയുകയായിരുന്നു. ഇൗ നേട്ടത്തിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയു​ണ്ടെന്നും ഇനിയും പിന്തുണ ആവശ്യമുണ്ടെന്നും രോഹിത്​ വ്യക്​തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.