ഹൈദരാബാദ് സ്വദേശി യു.എസിൽ കുത്തേറ്റ് മരിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻ‍ജിനീയർ യു.എസിൽ കുത്തേറ്റ് മരിച്ചു. ഹൈദരാബാദിലെ കാച്ചിഗുഡയിൽ നിന്നുള്ള ഇരുപത്തിനാലുകാരനായ സങ്കീർത്ത് വിജയകുമാറാണ് ഇന്ത്യക്കാരന്‍റെ കുത്തേറ്റ് മരിച്ചത്. കൂടെ താമസിച്ചിരുന്നയാളാണ് കൊലപ്പെടുത്തിയത്. കൂടെ താമസിച്ചിരുന്ന സായ് സന്ദീപ് ഗൗഡ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.യു.എസിലെ ടെക്സാസ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ഓസ്റ്റിനിലാണ് സംഭവം.

പഠനത്തിനായി രണ്ടര വർഷം മുമ്പാണ് സങ്കീർത്ത് യു.എസിൽ പോയത്. എം.എസ് പഠനത്തിനുശേഷം മൂന്നുമാസങ്ങൾക്ക് മുമ്പ് ഓസ്റ്റിനിൽ ജോലിക്കു കയറിയിരുന്നു. ഈ മാസം ആദ്യമാണ് ഗൗ‍ഡ് സങ്കീർത്തിന്‍റെ കൂടെ ഒരുമുറിയിൽ താമസമാരംഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.