വിവാദ റിസോര്‍ട്ടിന്‍െറ സംരക്ഷണത്തിന്​ സചിന്‍ മനോഹര്‍ പരീക്കറിന്‍െറ സഹായം തേടി

 മുംബൈ: മസൂറിയിലെ ബിസിനസ് പങ്കാളിയുടെ റിസോര്‍ട്ട് സംരക്ഷിക്കുന്നതിനായി ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കര്‍ കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കറിന്‍്റെ സഹായം തേടിയതായി റിപ്പോര്‍ട്ട്. ബിസിനസ് പങ്കാളി സഞ്ജയ് നാരംഗിന്‍്റെ മസൂറിയിലെ ലാന്‍ഡൂറിലുള്ള റിസോര്‍ട്ടിന് വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം സചിന്‍ മനോഹര്‍ പരീക്കറെ കണ്ടത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍്റ് ഡെവലപ്മെന്‍റ്  ഓര്‍ഗനൈസേഷനുമായി(ഡി.ആര്‍.ഡി.ഒ) തര്‍ക്കത്തില്‍ നില്‍ക്കുന്ന പ്രദേശമാണിത്.

ഓസ്ട്രേലിയയിലേക്കുള്ള യാത്ര പോലും റദ്ദാക്കിയാണ് സചിന്‍ പരീക്കറിനെ കണ്ടതെന്ന് പ്രതിരോധ മന്ത്രാലായത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡി.ആര്‍.ഡി.ഒയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്‍്റിന് സമീപത്തായി സ്ഥിതി ചെയ്യന്ന പ്രദേശത്ത് കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിന് വിലക്കുണ്ട്.

എന്നാല്‍ കാര്യങ്ങള്‍ അറിഞ്ഞതിന് ശേഷം വിഷയത്തില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് മനോഹര്‍ പരീക്കര്‍ പിന്തിരിഞ്ഞു. ഡി.ആര്‍.ഡി.ഒയുടെ ലബോറട്ടറി കോംപ്ലക്​സി​െൻറ സമീപത്തായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് നിയമലംഘനമാകുമെന്നതിനാല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ മനോഹര്‍ പരീക്കര്‍ തയ്യറായില്ലെന്നാണ്​  ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യന്നത്.

വിഷയത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ലെന്നും പത്രം വ്യക്തമാക്കി. നിര്‍മ്മാണ അനുമതി ഇല്ലാത്ത പ്രദേശത്ത് ടെന്നീസ് കോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി സഞ്ജയ് നാരംഗ് അനുമതി നേടിയെടുത്തിരുന്നു. എന്നാല്‍ അതിന് പകരം കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് നാരംഗ് പിന്നീട് ശ്രമിച്ചതെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്‍്റ് ആരോപിക്കുന്നത്. ഇക്കാര്യങ്ങളോട് നാരംഗും പ്രതികരിക്കാന്‍ തയ്യറായിട്ടില്ല. എന്നാല്‍  ഡി.ആര്‍.ഡി.ഒ നേരായ സമീപനമല്ല ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചെന്നാണ് നാരംഗുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.