പ്രശസ്​ത ഗായിക മുബാറക്ക്​ ബീഗം അന്തരിച്ചു

ന്യൂഡൽഹി: ബോളിവുഡ്​ പ്രശസ്​ത ഗായിക മുബാറക്ക്​ ബീഗം ( 80 ) ജോഗേശ്വരിയിൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.​ മുംബൈയിലെ ജോഗേശ്വരിയിൽ വെച്ചാണ്​ അന്ത്യം. സംഗീത കച്ചേരിയിലും ഗസൽ സംഗീതത്തിലൂടെയും പ്രശസ്​തിയാർജിച്ച ഗായികയായിരുന്നു മുബാറക്ക്​ബീഗം രാജസ്​ഥാനിൽ ജനിച്ച ബീഗം ഒാൾ ഇന്ത്യ റേഡിയോയിൽ ലളിത ഗാനം ആരംഭിച്ചാണ്​ സംഗീത ലോകത്തേക്ക്​ കടന്നു വരുന്നത്​. പിന്നീട്​ 1949 ൽ ആലിയേ എന്ന ചിത്രത്തിലൂടെ നൗഷാദാണ്​ മുബാറക്ക്​ ബീഗത്തെ ചലച്ചിത്ര ലോകത്തേക്ക്​ എത്തിക്കുന്നത്​. 2011 ൽ മഹാരാഷ്​ട്ര സർക്കാർ ചികിൽസക്ക്​ വേണ്ടി ബീഗത്തിന്​​ ഒരു ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.