Posted On
date_range Updated On
date_range 43 പേര്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍, എം. വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം, എസ്.പി. നേതാവ് അമര്‍ സിങ് എന്നിവരടക്കം 43 പേര്‍ തിങ്കളാഴ്ച രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
പുതിയ പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ, പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, മുന്‍ ടെലികോം മന്ത്രി കബില്‍ സിബല്‍, എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍, ജെ.ഡി.യു നേതാവ് ശരദ് യാദവ്, പ്രമുഖ അഭിഭാഷകന്‍ രാംജത് മലാനി, മുന്‍ മന്ത്രി അംബിക സോണി, ബെനി പ്രസാദ് വര്‍മ, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്‍െറ മകള്‍ മിസ ഭാരതി എന്നിവരും സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.