ദാവൂദ് ബന്ധം: കഡ്സെക്കെതിരെ തെളിവില്ലെന്ന് കോടതിയില്‍ എ.ടി.എസ്

മുംബൈ: മുന്‍ മഹാരാഷ്ട്ര റവന്യൂമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഏക്നാഥ് കഡ്സെയും അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുകളില്ളെന്ന് ബോംബെ ഹൈകോടതിയില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്). പരാതിക്കാരനായ  മനീഷ് ഭംഗാളെ ആരോപിച്ചതുപോലെ ദാവൂദ് ഇബ്രാഹീമിന്‍െറ ഭാര്യ മെഹ്ജബിന്‍െറ പേരില്‍ കറാച്ചിയിലെ ലാന്‍ഡ് ലൈന്‍ നമ്പറില്‍നിന്ന് കഡ്സെയുടെ മൊബൈലിലേക്ക് വിളിവന്നതിനും ഭീകരവാദബന്ധത്തിനും പ്രാഥമികാന്വേഷണത്തില്‍ തെളിവുകള്‍ കണ്ടത്തൊനായിട്ടില്ളെന്നാണ് എ.ടി.എസ് അഭിഭാഷകന്‍ നിതിന്‍ പ്രധാന്‍ ജസ്റ്റിസുമാരായ എന്‍.എച്ച്. പാട്ടീല്‍, പി.ഡി. നായിക് എന്നിവരുടെ ബെഞ്ചിനെ അറിയിച്ചത്. എന്നാല്‍, അന്വേഷണത്തില്‍ ഗുരുതരമായ മറ്റു വിവരങ്ങള്‍  കണ്ടത്തെിയിട്ടുണ്ടെന്നും അത് അന്വേഷിക്കേണ്ടത് ക്രൈംബ്രാഞ്ചിന്‍െറ കീഴിലുള്ള സൈബര്‍ സെല്ലാണെന്നും അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് സൈബര്‍ സെല്ലിന് ഉടന്‍ കൈമാറുമെന്നും എ.ടി.എസ് കോടതിയെ അറിയിച്ചു. ഇതോടെ, സി.ബി.ഐ അന്വേഷണം വേണമെന്ന മനീഷ് ഭംഗാളെയുടെ ആവശ്യം തള്ളിയ കോടതി ക്രൈംബ്രാഞ്ചുമായി സഹകരിക്കാന്‍  നിര്‍ദേശം നല്‍കി. ഏതെങ്കിലും ഘട്ടത്തില്‍ സൈബര്‍ സെല്ലിന്‍െറ അന്വേഷണം ശരിയായ വഴിക്കല്ളെന്ന് ബോധ്യപ്പെട്ടാല്‍ ഹരജിക്കാരന് വീണ്ടും തങ്ങളെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. കറാച്ചി ടെലിഫോണ്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നുഴഞ്ഞുകയറിയാണ് മനീഷ് ഭംഗാളെ  ദാവൂദിന്‍െറ ടെലിഫോണ്‍  വിളിപ്പട്ടിക ചോര്‍ത്തിയെടുത്തത്. ഇതില്‍ കഡ്സെയുടെ മൊബൈല്‍ നമ്പര്‍ കണ്ടത്തെിയെന്നായിരുന്നു ഭംഗാളെയുടെ ആരോപണം. ഇതേതുടര്‍ന്നുണ്ടായ വിവാദത്തില്‍ കഡ്സെക്ക് മന്ത്രിപദം ഒഴിയേണ്ടിവന്നു. തന്‍െറ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഭംഗാളെ ഹൈകോടതിയെ സമീപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.