Posted On
date_range Updated On
date_range രാജ്നാഥ് സിങ് ലഖ്നോവിൽ പത്രിക നൽകി
ലഖ്നോ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്സഭ തെരഞ്ഞെടുപ്പിൽ ലഖ്നോ സീറ്റിൽ മത്സരിക്കാൻ പത്രിക നൽകി. ലഖ്നോവിൽനിന്ന് മൂന്നാം തവണയാണ് രാജ്നാഥ് ജനവിധി തേടുന്നത്. കലക്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ രാജ്നാഥ് സിങ്ങിനൊപ്പം യു.പി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, പുഷ്കർ സിങ് ധാമി എന്നിവരുമുണ്ടായിരുന്നു. മുമ്പ് വാജ്പേയിയുടെ മണ്ഡലമായിരുന്നു ലഖ്നോ. സമാജ്വാദി പാർട്ടിയുടെ രവിദാസ് മെഹ്റോത്രയാണ് ഇവിടെ ‘ഇൻഡ്യ’ സഖ്യ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.