Posted On
date_range Updated On
date_range പഞ്ചാബിൽ കോൺഗ്രസ് സ്ഥാനാർഥികളായി
ന്യൂഡൽഹി: പഞ്ചാബിൽ നാല് ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെകൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. പി.സി.സി പ്രസിഡന്റ് അമരിന്ദർ സിങ് ലുധിയാനയിലും സുഖ്ജിന്ദർ സിങ് രൺധാവ ഗുരുദാസ്പൂരിലും മത്സരിക്കും. അനന്ത്പുർ സാഹിബിൽ വിജയ് ഇന്ദർ സിംഗ്ലയാണ് സ്ഥാനാർഥി. ഖാദൂർ സാഹിബിൽ നിലവിലെ എം.പി ജസ്ബിർ സിങ്ങിന് സീറ്റ് നൽകിയില്ല. പകരം കുൽബീർ സിങ് സിറ മത്സരിക്കും. അനന്ത്പുർ സാഹിബിലെ സിറ്റിങ് എം.പി മനീഷ് തിവാരി ചണ്ഡിഗഢിലാണ് മത്സരിക്കുക. 13 മണ്ഡലങ്ങളിൽ 12ലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.