മാൻഹോളിന്റെ മൂടിയിൽ കയറി സ്കൂട്ടർ തലകീഴായി മറിഞ്ഞ് അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്
Posted On
date_range Updated On
date_range തകർന്ന മാൻഹോളിന്റെ മൂടിയിൽ കയറി സ്കൂട്ടർ തലകീഴായി മറിഞ്ഞു; അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്
മധുര: തമിഴ്നാട്ടിൽ അഴുക്കുചാൽ മാൻഹോളിന്റെ തകർന്ന മൂടിയിൽ കയറിയ സ്കൂട്ടർ തലകീഴായി മറിഞ്ഞ് യാത്രക്കാരായ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്കേറ്റു. ശനിയാഴ്ച രാത്രി മധുര സിറ്റിയിലാണ് അപകടം. മാൻഹോളിന്റെ മൂടിയിലേക്ക് സ്കൂട്ടർ കയറിയതും ഒരുഭാഗം പൊങ്ങി ഇരുവരും തെറിച്ചുവീഴുന്നതും വിഡിയോയിൽ കാണാം.
അപകടത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് അമ്മയെയും മകളെയും രക്ഷിക്കാൻ ഓടിയെത്തുന്ന നാട്ടുകാരെയും ദൃശ്യങ്ങളിൽ കാണാം. തകർന്ന ഓട മൂലം നിരവധി ദിവസങ്ങളായി യാത്രക്കാർ ദുരിതം അനുഭവിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഈ ദുരവസ്ഥ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.