കശ്മീരിയെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു

ഹൈദരബാദ്: കാശ്മീരിയെന്ന് ആരോപിച്ച് ഹൈദരാബാദ് സെന്‍ട്രല്‍ യുനിവേഴ്സിറ്റിയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ അമോല്‍ സിംഗ് എന്ന വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു. ഇതേ തുടര്‍ന്ന്  കാമ്പസില്‍ സംഘം ചേരുന്നതിനും പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രതിഷേധ പ്രകടനങ്ങള്‍ക്കും രജിസ്ട്രാര്‍ വിലക്കേര്‍പ്പെടുത്തി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമോലിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. സംഭവ ദിവസം കാമ്പസില്‍ കാശ്മീരില്‍ സൈന്യം നടത്തുന്ന അക്രമത്തെ അപലപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.

ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന എന്നെ  നന്ദനം സുശീല്‍  കുമാറിന്‍െറ നേതൃത്വത്തില്‍  30 എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കശ്മീരി എന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്ന് അമോല്‍സിംഗ്ആരോപിച്ചു.

കാശ്മീരി വിദ്യാര്‍ഥികള്‍ ചില സംഘടനകളുടെ സഹായത്തോടെ പൊതുപരിപാടി സംഘടിപ്പിക്കുകയായിരുന്നു. പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും സമാധാനപരമായി പരിപാടി നടന്നു. ഇതിനു ശേഷം എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ഥി പറഞ്ഞു.

എന്നാല്‍ അമോലും സുഹൃത്തുക്കളും എ.ബി.വി.പി പ്രവര്‍ത്തകരെ കാരണം കൂടാതെ ആക്രമിക്കുകയായിരുന്നുവെന്ന് യൂനിവേഴ്സിറ്റിയിലെ സംഘടനയുടെ  പ്രസിഡന്‍്റ് കരന്‍ പന്‍സാലിയ ആരോപിച്ചു.

അതേ സമയം രജിസ്ട്രാറുടെ വിലക്ക് കണക്കിലെടുക്കാതെ ഒരു സംഘം വിദ്യാര്‍ഥികള്‍ രോഹിത് വെമുലയുടെ അനുസ്മരണം നടത്തിയിരുന്നു. രോഹിത് മരിച്ചിട്ട് ആറുമാസം തികയുന്ന ദിനം കൂടിയായിരുന്നു ജൂലൈ 16 .

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.