Posted On
date_range Updated On
date_range ജി.എസ്.ടിക്ക് മുന്‍ഗണന; ഉചിതതീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് മോദി
ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ എല്ലാ പാര്‍ട്ടികളും ഉചിതമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷകാല സമ്മേളനത്തിനായി സഭ ചേരുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സഭയില്‍ ഏകീകൃത ചരക്ക് സേവന നികുതി ബില്ല് സംബന്ധിച്ച വിഷയത്തിനാണ് മുന്‍ഗണന നല്‍കുക. സുപ്രധാന ബില്ലുകളില്‍ എല്ലാ പാര്‍ട്ടികളുടെ സഹകരണം വേണമെന്നും തീരുമാനങ്ങള്‍ ഉചിതവും രാഷ്ട്രത്തിന്‍റെ പുരോഗതിക്ക് വേണ്ടിയുള്ളതാകണമെന്നും മോദി പറഞ്ഞു.
തൃണമുല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയുമുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജി.എസ്.ടി ബില്ലിന് അനുകൂലമായ നിലപാടിലാണ്. എന്നാല്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതുവരെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.
20 ദിവസത്തെ വര്‍ഷകാല സമ്മേളനത്തില്‍ കശ്മീര്‍ സംഘര്‍ഷം, അരുണാചല്‍ പ്രദേശ് വിഷയങ്ങളും സഭയെ പ്രക്ഷുബ്ധമാക്കുമെന്നാണ് സൂചന.
സമ്മേളനത്തിനായി ചര്‍ന്ന സഭ മുന്‍ എം.പി കെ. അനിരുദ്ധന്‍ അടക്കമുള്ളവരുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്നത്തേക്ക് പരിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.