വിമാനം വൈകിയാല്‍ യാത്രക്കാരുടെ നഷ്ടപരിഹാരം കൂടും

ന്യൂഡല്‍ഹി: വിമാനം റദ്ദാക്കുകയോ, വൈകുകയോ, യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിക്കുകയോ ചെയ്താല്‍ ഇനി മുതല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. വിമാനം റദ്ദാക്കുകയോ രണ്ടു മണിക്കൂറിലേറെ വൈകുകയോ ചെയ്താല്‍ വിമാന അധികൃതര്‍ 10,000 രൂപ വരെ യാത്രക്കാരനു നല്‍കേണ്ടി വരും.

യാത്രക്കാരനെ വിമാനത്തില്‍ പ്രവേശിപ്പിക്കാതിരുന്നാല്‍ 20,000 രൂപ വരെയും നഷ്ടപരിഹാരമായി നല്‍കണമെന്നാണ് നിര്‍ദേശം നിലവില്‍ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 4,000 രൂപയാണ് നഷ്ടപരിഹാരം നല്‍കിയിരുന്നത്. അടുത്തമാസം ഒന്നാം തീയതി മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.