???????????? ?????? ??????

ഏറ്റവും പ്രായം കുറഞ്ഞ ദത്തുപിതാവ് വിവാഹത്തിനൊരുങ്ങുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ദത്തുപിതാവ് ആദിത്യ തിവാരി വിവാഹം കഴിക്കാനൊരുങ്ങുന്നു. ആറു മാസം മുൻപ് ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ദത്തെടുത്ത 28 കാരനായ ആദിത്യ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. എൻജിനീയറായ ആദിത്യ ഇൻഡോറുകാരിയായ യുവതിയെ ജൂൺ 16ന് വിവാഹം കഴിക്കും.

ആദിത്യയുടെ വിവാഹത്തിനുമുണ്ട് പ്രത്യേകതകൾ. അനാഥാലയങ്ങളിൽ നിന്നുള്ളവരും വീടുകളില്ലാത്തവരുമായ  10,000ത്തോളം പേരാണ് ഈ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുക. തെരുവിലെ മൃഗങ്ങൾക്കും കാഴ്ചബംഗ്ളാവിലെ മൃഗങ്ങൾക്കും കൂടി വിരുന്നു സൽക്കാരം നൽകാനും തീരുമാനമുണ്ട്. അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തം ഒരിക്കൽ പോലും ഒരു മംഗള കർമത്തിനും ക്ഷണം ലഭിച്ചിട്ടില്ലാത്തവർക്കൊപ്പം പങ്കിടാനാണ് ഉദ്ദേശിക്കുന്നതെന്ന് ആദിത്യ പറഞ്ഞു.

ഏറെ നാൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ആദിത്യക്ക് ഒരു കുട്ടിയെ ദത്തെടുക്കാനായത്. ഇന്ത്യയിലെ നിയമമനുസരിച്ച് 30 വയസിന് താഴെയുള്ളവർക്കും വിവാഹം കഴിക്കാത്തവർക്കും കുട്ടികളെ ദത്തെടുക്കാനാവില്ല. കഴിഞ്ഞ വർഷം സർക്കാർ ദത്തെടുക്കാനുള്ള  പ്രായപരിധി 25 ആക്കി കുറച്ചപ്പോഴാണ് ആദിത്യക്ക് ഒരു കുട്ടിയെ ദത്തെടുക്കാനായത്.

കുട്ടിയുടെ ചികിത്സാ ചിലവുകൾ പോലും താങ്ങാൻ കഴിയില്ലെന്നും ആരും തന്നെ വിവാഹം ചെയ്യാൻ തയാറാകില്ലെന്നും ഉപദേശിച്ച് എല്ലാവരും തന്നെ ദത്തെടുക്കാനുളള ശ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ അവനീഷ് തന്‍റെ ജീവിതത്തിലേക്ക് വന്ന ആറു മാസങ്ങൾ സന്തോഷം നിറഞ്ഞതായിരുന്നു. തന്നേക്കാൾ നന്നായി അവനീഷിനെ നോക്കുന്നവളാണ് തന്‍റെ പ്രതിശ്രുതവധുവെന്നും ആദിത്യ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.