കരട് ലേബർ ചട്ടങ്ങൾ പുതുക്കി വിജ്ഞാപനം ചെയ്തു

ന്യൂഡൽഹി: ലേബർ കോഡുകളുടെ കരട് ചട്ടങ്ങൾ തൊഴിൽ മന്ത്രാലയം വിജ്ഞാപനം ചെയ്തു. വേതനം, വ്യവസായ ബന്ധം, സാമൂഹ്യ സുരക്ഷ, തൊഴിലിട സുരക്ഷ എന്നിവ സംബന്ധിച്ച കോഡുകൾ കഴിഞ്ഞ നവംബർ 21 ന് കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ വരുത്തിയിരുന്നു.

ട്രേഡ് യൂനിയൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും മിനിമം വേതനം നിയമാനുസൃതമാക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ഇവ.

ഫെബ്രുവരി 14 വരെ ഇവയിൽ ഭേദഗതികൾ നിർദേശിക്കാൻ അവസരമുണ്ട്. അവ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. പുതിയ സാമ്പത്തിക വർഷത്തിൽ ഇവ നടപ്പാക്കാനാണ് കേന്ദ്ര സർക്കാറിന്‍റെ ആലോചന. സംസ്ഥാനങ്ങളുടെ അംഗീകാരവും ലഭിക്കണം.

Tags:    
News Summary - Revised draft labor regulations notified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.